Thursday, May 2, 2024
HomeIndiaകൗ ഹഗ് ഡേ പിന്‍വലിച്ചപ്പോള്‍ പുതിയ ആവശ്യവുമായി തീവ്ര ഹിന്ദു സംഘടന, അതേ ആവശ്യമുയര്‍ത്തി പോക്സോ...

കൗ ഹഗ് ഡേ പിന്‍വലിച്ചപ്പോള്‍ പുതിയ ആവശ്യവുമായി തീവ്ര ഹിന്ദു സംഘടന, അതേ ആവശ്യമുയര്‍ത്തി പോക്സോ പ്രതിയായ ആള്‍ ദൈവവും

ബംഗളൂരു : പ്രണയദിനം മാതാ പിതാ ദിനമായി ആചരിക്കണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി.

ബംഗളൂരു നഗരത്തില്‍ ഒരു കാരണവശാലും പ്രണയദിനം ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിലാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രണയദിനം കൗ ഹഗ് ഡേയായി ആഘോഷിക്കാനുള്ള തീരുമാനം ഏറെ വിവാദമായതോടെ കേന്ദ്രം അത് പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്.

പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കമെന്നാണ് ജനജാഗ്രത സമിതി നേതാവ് പ്രതികരിച്ചത്. ബംഗളൂരുവില്‍ പ്രണയദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ടുചെയ്തിരുന്നു.

അതേസമയം, പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവും ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനക്കേസില്‍ ഉള്‍പ്പടെ ശിക്ഷിക്കപ്പെട്ട ആളാണ് ആശാറാം. മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ആശാറാം വീഡിയോ പുറത്തുവിടുകയായിരുന്നു.

പ്രണയദിനം പശുക്കളെ കെട്ടിപ്പിടിക്കുന്ന ദിനമായി ആചരിക്കണമെന്ന് മൃഗസംരക്ഷണ സെക്രട്ടറിയാണ് കഴിഞ്ഞമാസം ഉത്തരവിട്ടത്. സംഭവം വലിയ വിവാദങ്ങള്‍ക്കും പരിഹാസത്തിനും ഇടയാക്കിയതോടെ കാരണം പറയാതെ കേന്ദ്രം ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular