Thursday, May 2, 2024
HomeKeralaകാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോമിനെ പുറത്താക്കണമെന്ന് ഗവര്‍ണ്ണര്‍ക്ക് പരാതി

കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോമിനെ പുറത്താക്കണമെന്ന് ഗവര്‍ണ്ണര്‍ക്ക് പരാതി

സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്താ ജേറോമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുവാണ് ചിന്തക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും ചിന്ത ജെറോം പദവി വിട്ടൊഴിയുന്നില്ല എന്നാണ് പരാതി.

‘യുവജന കമ്മീഷന്‍ ആക്ട് ലംഘനമാണ് നടക്കുന്നത്. മൂന്ന് വര്‍ഷമാണ് നിയമന കാലാവധി, ആറ് വര്‍ഷമായിട്ടും പദവിയില്‍ തുടരുന്നു. ആക്ട് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി രണ്ട് ടേം മാത്രമാണ് തുടരാന്‍ അനുമതിയുളളത്. ഗ്രേസ് പിരിയഡില്‍ കൂടി ശമ്പളം വാങ്ങിയെടുക്കാനാണ് ചിന്ത പദവിയില്‍ തുടരുന്നതെന്നും പരാതിയില്‍ പറയുന്നു.

ചിന്താ ജെറോമിനെതിരെ റിസോര്‍ട്ട് വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായതായി വിഷ്ണു പൊലീസില്‍ പരാതി നല്‍കിയിരുന്നു. റിസോര്‍ട്ട് ഉടമ വാട്‌സ് ആപ്പിലൂടെ വിഷ്ണുവിന് ഭീഷണി സന്ദേശം അയച്ചതായാണ് പരാതി. സംഭവത്തില്‍ വിഷ്ണു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ജോബിന്‍സ്

youth commission – chintha jerome – kerala

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular