Saturday, May 4, 2024
HomeUSAന്യൂ യോർക്ക് നഗരം കനത്തിൽ മഞ്ഞുമൂടുന്നു; കലിഫോണിയയിൽ മഞ്ഞും വെള്ളപ്പൊക്കവും

ന്യൂ യോർക്ക് നഗരം കനത്തിൽ മഞ്ഞുമൂടുന്നു; കലിഫോണിയയിൽ മഞ്ഞും വെള്ളപ്പൊക്കവും

ശൈത്യ കാലത്തിന്റെ അന്ത്യത്തോടടുത്തു ന്യൂ യോർക്ക് നഗരം കനത്ത മഞ്ഞിന്റെ പുതപ്പിനടിയിൽ. സീസണിലെ ഏറ്റവും കനത്ത മഞ്ഞുപാതത്തിനു നഗരം തയാറെടുക്കുകയാണ്.

തിങ്കളാഴ്ച്ച വൈകിട്ട് ശീതക്കാറ്റ് ആഞ്ഞടിക്കുമ്പോൾ മൂന്നിഞ്ചു വരെ കനത്തിൽ മഞ്ഞു മൂടും എന്നാണ് പ്രവചനം. വടക്കൻ പ്രാന്ത പ്രദേശങ്ങളിൽ അതേക്കാൾ കനത്തിൽ വീഴും.

ലോങ്ങ് ഐലൻഡിലും നഗരത്തിലെ അത്രതന്നെ മഞ്ഞു വീഴും. കാറ്റ് ഏറെ വടക്കോട്ടു പോയാൽ ഹഡ്‌സൺ വാലിയിൽ എട്ടിഞ്ചു വരെ പ്രതീക്ഷിക്കാം.

വൈകുന്നേരത്തിനും  അര്ധരാത്രിക്കും ഇടയിലാണ് ആദ്യ മഞ്ഞുപാതം ഉണ്ടാവുകയെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ചൊവാഴ്ചയും തുടരും. രാവിലത്തെ യാത്രകളൊക്കെ മെല്ലെയാവും. രാവിലെ ഒൻപതു മണിയോടെ മഞ്ഞുവീഴ്ച നിലച്ചു തുടങ്ങും.

തിങ്കളാഴ്ച രാത്രി താപനില മുപ്പതുകളിൽ നിൽക്കുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കിൽ മഞ്ഞിന്റെ പ്രശ്നങ്ങൾ പരിമിതപ്പെടും. മഞ്ഞു കുറെയൊക്കെ ഉരുകിപ്പോവും എന്നതാണ് കാരണം. കുമിഞ്ഞു കൂടാനുള്ള സാധ്യത കുറയുന്നു.

ഗോതാമിൽ ഈ വർഷത്തെ ശൈത്യകാലം മിക്കവാറും ചൂടുള്ളതായിരുന്നു. അതു കൊണ്ടു മഞ്ഞും ഉണ്ടായില്ല. ഫെബ്രുവരിയിൽ ആണ് ആദ്യത്തെ മഞ്ഞുവീഴ്ച ഉണ്ടായത്. കഷ്ടിച്ചു അരയിഞ്ച്.

ശൈത്യ കൊടുംകാറ്റ് വടക്കുകിഴക്കൻ മേഖലയെ മൊത്തം ബാധിക്കുമെന്ന് നിരീക്ഷകർ പറഞ്ഞു. പെൻസിൽവേനിയ മുതൽ മെയിൻ വരെ.

കലിഫോണിയയിൽ കനത്ത മഞ്ഞു വീഴ്ച 

ദക്ഷിണ കലിഫോണിയയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്നു വാർത്താ ഏജൻസികൾ പറയുന്നു. ചിലയിടങ്ങളിൽ പ്രളയവും ഉണ്ടായി. ഒരു ലക്ഷം ഉപയോക്താക്കൾ എങ്കിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്.

കാറ്റിന്റെ ശക്തിയിൽ മരങ്ങൾ മറിഞ്ഞു വീണു വൈദ്യുതി കമ്പികൾ പൊട്ടി വീണു. മരങ്ങൾ നീക്കം ചെയ്ത ശേഷമേ കേടുപാടുകൾ നീക്കുന്ന ജോലികൾ നടക്കൂ.

വെള്ളിയാഴ്ച്ച തുടങ്ങിയ വൈദ്യുതി നഷ്ടം  ഞായറാഴ്ചയും തുടർന്നു.

പ്രധാന റോഡുകളെല്ലാം അടഞ്ഞു കിടപ്പാണ്. മഞ്ഞും ഐസും മൂലം വാഹനങ്ങൾ ഓടിക്കാൻ ആവുന്നില്ല. മെക്സിക്കോ, കലിഫോണിയ, പാസിഫിക് നോർത്‌വെസ്റ്, കാനഡ എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റെർസ്റ്റേറ്റ് 5 ഭാഗികമായി അടച്ചു.

Big Apple braces for heavy snow

ന്യൂ യോർക്ക് നഗരം കനത്തിൽ മഞ്ഞുമൂടുന്നു;  കലിഫോണിയയിൽ മഞ്ഞും വെള്ളപ്പൊക്കവും 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular