Saturday, May 4, 2024
HomeIndiaകലിഫോണിയ സ്റ്റേറ്റ് അസംബ്ലിയിലേക്കു ഇന്ത്യൻ അമേരിക്കൻ ദർശന പട്ടേൽ മത്സരിക്കും

കലിഫോണിയ സ്റ്റേറ്റ് അസംബ്ലിയിലേക്കു ഇന്ത്യൻ അമേരിക്കൻ ദർശന പട്ടേൽ മത്സരിക്കും

ഇന്ത്യൻ അമേരിക്കൻ സമൂഹ നേതാവും ഡെമോക്രാറ്റുമായ ദർശന പട്ടേൽ (48) കലിഫോണിയ സ്റ്റേറ്റ് അസംബ്ലിയിലേക്കു 2024ൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ഡിസ്‌ട്രിക്‌ട് 76ലാണ് അവർ സ്ഥാനാർഥിയാവുക. നിലവിലുള്ള അംഗം ബ്രൈൻ മഷ്ചീൻ വിരമിക്കയാണ്.

രണ്ടു തവണ കലിഫോണിയ പോവേ യൂണിഫൈഡ് സ്കൂൾ ഡിസ്‌ട്രിക്‌ട് ബോർഡ് പ്രസിഡന്റായ പട്ടേൽ മൂന്നാമതൊരു ഊഴം വേണ്ടെന്നു വച്ചതായും അറിയിച്ചു.

സാൻ ഡിയാഗോ നിവാസിയായ പട്ടേലിനു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗമായ റോ ഖന്ന പിന്തുണ അറിയിച്ചു.

കൗമാരകാലത്തു കലിഫോണിയയിൽ എത്തിയ പട്ടേൽ പറഞ്ഞു: “അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കാൻ യത്നിച്ച കുടിയേറ്റക്കാരുടെ മകൾ എന്ന നിലയ്ക്കു കുടുംബങ്ങൾക്കു കഠിനമായ കാലങ്ങളിൽ ഉണ്ടാവുന്ന കഷ്ടതകൾ എനിക്ക് നന്നായി അറിയാം. മികച്ച പബ്ലിക് സ്കൂൾ അധ്യാപകരും കോളജ് സ്കോളർഷിപ്പുകളും ഒക്കെ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് എത്തിയേടത്തു എത്തുകയില്ലായിരുന്നു.

“സ്റേറ് അസംബ്ലിയിലേക്കു മത്സരിക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എല്ലാവർക്കും ജീവിത വിജയം കൈവരിക്കാനും നിലനിൽക്കാനും കഴിയണം എന്നാണ്. ശാസ്ത്രജ്ഞ, സ്കൂൾ ബോർഡ് അംഗം, സാമൂഹ്യ നേതാവ് എന്നീ നിലകളിലുള്ള അനുഭവ സമ്പത്തു പ്രയോജനപ്പെടുത്താൻ എനിക്കു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ അവരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നും.”

സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുക, പൊതു വിദ്യാഭ്യാസത്തിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക, പരിസ്ഥിതിയെ സംരക്ഷിക്കുക, മികച്ച ആരോഗ്യ രക്ഷ എല്ലാവർക്കും ലഭ്യമാക്കുക എന്നിവയാണ് പട്ടേലിന്റെ ഉറപ്പുകൾ.

എസ്‌കോൺഡിടോ, സാൻ മാർക്കോസ് എന്നീ നഗരങ്ങളും സാൻ ഡിയാഗോയുടെ ചില ഭാഗങ്ങളും ഉൾപ്പെട്ടതാണ് ഡിസ്‌ട്രിക്‌ട് 76. പോവേ യൂണിഫൈഡ് സ്കൂൾ ഡിസ്‌ട്രിക്‌റ്റിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുകയും ഭരണം മെച്ചപ്പെടുത്തുകയും ചെയ്ത കീർത്തി പട്ടേലിനുണ്ട്. കഠിനമായ കോവിഡ് കാലഘട്ടം സ്കൂളുകൾ തരണം ചെയ്തത് അവരുടെ നേതൃത്വത്തിലാണ്.

സാൻ ഡിയാഗോ ഡെമോക്രാറ്റിക് പാർട്ടി കേന്ദ്ര കമ്മിറ്റിയിലും കലിഫോണിയയുടെ ഏഷ്യൻ-പാസിഫിക് ഐലൻഡർ അമേരിക്കൻ കാര്യ സമിതിയിലും അവർ അംഗമാണ്.
ഓക്സിഡന്റൽ കോളജിൽ നിന്ന് ബിയോകെമിസ്ട്രിയിൽ ബി എ എടുത്ത അവർ യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിൽ നിന്ന് പിഎച് ഡിയും നേടിയിട്ടുണ്ട്.

Indian American Darshana Patel to run for CA state assembly

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular