Saturday, May 4, 2024
HomeUSAട്രംപ് സ്ഥാനാർഥിയായാൽ റിപ്പബ്ലിക്കൻ കൺവെൻഷനിൽ പങ്കെടുക്കില്ലെന്നു റയാൻ

ട്രംപ് സ്ഥാനാർഥിയായാൽ റിപ്പബ്ലിക്കൻ കൺവെൻഷനിൽ പങ്കെടുക്കില്ലെന്നു റയാൻ

ഡൊണാൾഡ് ട്രംപിനെതിരെ പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് പോൾ റയാൻ. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ നോമിനേഷൻ നേടുകയാണെങ്കിൽ താൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ പങ്കെടുക്കില്ലെന്നു ഹൗസ് സ്‌പീക്കറായിരുന്ന റയാൻ (53) പറഞ്ഞു.

വിസ്കോൺസിനിലെ മിൽവോക്കിയിൽ 2024 ൽ നടക്കുന്ന കൺവെൻഷനിലാണ് നോമിനേഷനു വേണ്ട വോട്ടുകൾ ലഭിച്ച സ്ഥാനാർഥികൾ അത് സ്വീകരിക്കുക. കൺവെൻഷനിൽ പങ്കെടുക്കുമോ എന്ന് വിസ്കോൺസിനിൽ നിന്നുള്ള നേതാവായ റയാനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ആരാണ് സ്ഥാനാർഥി എന്നതിനെ ആശ്രയിച്ചിരിക്കും. സ്ഥാനാർഥി ട്രംപ് എന്നു പേരുള്ളയാൾ അല്ലെങ്കിൽ ഞാൻ അവിടെ ഉണ്ടാവും.”

“ട്രംപ് ആണെങ്കിൽ താങ്കൾ ഉണ്ടാവില്ല അല്ലെ” എന്നു റിപ്പോർട്ടർ എടുത്തു ചോദിച്ചപ്പോൾ റയാൻ പറഞ്ഞു: “ഇല്ല അങ്ങിനെയാണെകിൽ പങ്കെടുക്കാൻ എനിക്കു താല്പര്യമില്ല.”

“വിസ്കോൺസിനിൽ ആയാൽ പോലും” എന്നായിരുന്നു അടുത്ത ചോദ്യം. “അതേ, വിസ്കോൺസിനിൽ ആയാൽ പോലും,” റയാൻ തറപ്പിച്ചു പറഞ്ഞു.

ട്രംപ് പ്രസിഡന്റ് ആയിരിക്കെ ആദ്യത്തെ രണ്ടു വർഷം ഹൗസ് സ്‌പീക്കറായിരുന്ന റയാൻ കൂട്ടിച്ചേർത്തു: “ട്രംപ് സ്ഥാനാർഥിയാവും എന്നു ഞാൻ കരുതുന്നില്ല. അപ്പോൾ പിന്നെ പ്രശ്നമൊന്നുമില്ല.

“അദ്ദേഹത്തെ പാർട്ടി നോമിനേറ്റ് ചെയ്യുമെന്നു ഞാൻ കരുതുന്നില്ല. കാരണം അദ്ദേഹം സ്ഥാനാർഥി ആയാൽ നമ്മൾ തോൽക്കുമെന്നു പാർട്ടിക്കു അറിയാം. 2018 ൽ ഹൗസ് നഷ്ടപ്പെട്ടത് അദ്ദേഹം മൂലമാണ്. 2020 ൽ വൈറ്റ് ഹൗസ് നഷ്ടമായി. 2020 ൽ സെനറ്റ് പോയതും അദ്ദേഹത്തെ കാരണമാണ്. വീണ്ടും 2022 ലും സെനറ്റ് കൈവിട്ടു. 2022 ൽ ഒട്ടേറെ ഹൗസ് സീറ്റുകളും അദ്ദേഹം മൂലമാണ് നഷ്ടപ്പെട്ടത്.

“ഈ പാഠം പാർട്ടി പഠിക്കണം. അബദ്ധം ആവർത്തിക്കരുത്. മറ്റൊരു സ്ഥാനാർഥി വരുന്നതാണു നമുക്കു നല്ലതെന്നു ട്രംപിന്റെ ഉറച്ച അനുയായികളൂം മനസിലാക്കിയിട്ടുണ്ടെന്നു ഞാൻ കരുതുന്നു.”

റയാന്റെ അഭിപ്രായങ്ങളോട് ട്രംപ് തന്റെ ട്രൂത് സോഷ്യൽ സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചു. “പോൾ റയാൻ ഇപ്പോഴും തോൽക്കുന്നയാളാണ്. മിറ്റ് റോംനി അയാളെ ഒഴിവാക്കിയിരുന്നെങ്കിൽ ജയിച്ചേനെ.”

2012 ൽ മിറ്റ്  റോംനി റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ആയപ്പോൾ റയാൻ ആയിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി.

“ഞാൻ രണ്ടു തവണ ജയിച്ചു,” 2020 ൽ താനാണ് ജയിച്ചതെന്ന വാദം ആവർത്തിച്ച് ട്രംപ് പറഞ്ഞു. “രണ്ടാം തവണ ഞാൻ കൂടുതൽ മികച്ച വിജയം നേടി. ഇടക്കാല തിരഞ്ഞെടുപ്പിൽ 253 മത്സരങ്ങളിൽ 233 നമ്മൾ നേടി. പോൾ റയാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ പട്ടിയെ പിടിക്കുന്ന പണിയിലേക്കു പോലും തിരഞ്ഞെടുക്കപ്പെട്ടില്ല.”

Paul Ryan won’t attend RNC if Trump is candidate

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular