Saturday, May 4, 2024
HomeKeralaവെട്ടൂരില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദിച്ച്‌ തൃശൂരില്‍ ഇറക്കിവിട്ടു

വെട്ടൂരില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദിച്ച്‌ തൃശൂരില്‍ ഇറക്കിവിട്ടു

കോന്നി : വെട്ടൂരില്‍ കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദനമേറ്റ പാടുകളോടെ കണ്ടെത്തി.
തട്ടിക്കൊണ്ടുപോയവര്‍ മര്‍ദിച്ചശേഷം തൃശൂരില്‍ ഇറക്കിവിടുകയായിരുന്നു. അടുത്ത പൊലീസ് സ്റ്റേഷനില്‍ അഭയംതേടിയ യുവാവിനെ, പത്തനംതിട്ടയില്‍നിന്ന് പൊലീസ് പോയി കൂട്ടിക്കൊണ്ടുവന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു.

വെട്ടൂരിലെ ഹോളോബ്രിക്സ് കമ്ബനി ഉടമയും ആയിരവില്ലന്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്‍റുമായ ചാങ്ങയില്‍ വീട്ടില്‍ അജേഷിനെ(40)യാണ് കഴിഞ്ഞദിവസം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.

വീട്ടുകാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുപിന്നില്‍ വെട്ടൂര്‍ സ്വദേശിയായ ഡല്‍ഹി വ്യവസായിയുടെ മരുമകനും ഗോവയില്‍ മദ്യക്കമ്ബനി ഉടമയുമായ ആളാണെന്ന് പറയപ്പെടുന്നു.

വ്യവസായിയെ സംബന്ധിക്കുന്ന വിഡിയോ അജേഷിന്‍റെ കൈവശമുണ്ടെന്നും ഇത് തിരികെനല്‍കാതിരുന്നതിനാണ് അജേഷിനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇയാളില്‍നിന്ന് മൊബൈല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular