Thursday, May 2, 2024
HomeKeralaജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുത്ത് ഇ.പി ജയരാജന്‍

ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുത്ത് ഇ.പി ജയരാജന്‍

തൃശ്ശൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുത്ത് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍.

ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിച്ച ജാഥയ്ക്ക് പന്ത്രണ്ട് ഇടങ്ങളില്‍ സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജന്‍ എത്തിയത്.

കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്ന് തുടങ്ങിയ ജാഥയില്‍ ഇപി ഇതുവരെ പങ്കെടുക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു.

റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടിയോട് അകന്ന ജയരാജന്‍ അതൃപ്തി തുടരുന്നതിന്‍്റെ ഭാഗമായിട്ടാണ് ജാഥയോട് നിസ്സഹകരണം പുലര്‍ത്തിയത്.

ഒടുവില്‍ മുഖ്യമന്ത്രി അടക്കം ഇടപെട്ട് നടത്തിയ അനുരജ്ഞന നീക്കത്തിനൊടുവിലാണ് ജാഥയില്‍ ഇപി പങ്കെടുക്കുന്നതെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന് അവയ്ലബില്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular