Monday, May 6, 2024
HomeKeralaപിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി ബാലിയിലൊരു മരം; ആശംസകളുമായി അമല പോള്‍

പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി ബാലിയിലൊരു മരം; ആശംസകളുമായി അമല പോള്‍

രാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സിനിമാ തിരക്കുകളില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് ബാലിയില്‍ അവധി ആഘോഷിക്കുകയാണ് താരം.

അവിടെ വെച്ച്‌ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ പിറന്നാള്‍ ദിവസം അമല നല്‍കിയ സമ്മാനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബാലിയില്‍ നിന്നായിരുന്നു അമലയുടെ പിറന്നാള്‍ സമ്മാനം. അന്നീസ് പോള്‍ എന്നാണ് താരത്തിന്റെ അമ്മയുടെ പേര്. ഒരു മരമാണ് താരം അമ്മയ്ക്കായി സമ്മാനിച്ചത്. മാങ്കോസ്റ്റിന്‍ ആണ് അമല വെച്ചത്. ബാലിയില്‍ നിന്നുളള അമലയുടെ സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. വീഡിയോയിലൂടെ താരം അമ്മയ്ക്ക് പിറന്നാള്‍ ആശംസകളും നേരുന്നുണ്ട്.

‘പിന്നാള്‍ ആശംസകള്‍ മമ്മീ, എനിക്ക് ജന്മം നല്‍കിയതിനു നന്ദി, ഞാന നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. പിറന്നാള്‍ ദിവസം ഞാനിവിടെ ഇല്ലാത്തതിന് ക്ഷമ ചോദിക്കുന്നു. പക്ഷെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാങ്കോസ്റ്റീന്‍ ബാലിയുടെ മണ്ണില്‍ ഞാന്‍ നടുകയാണ്’ അമല പറയുന്നു. ലോകത്തുളള എല്ലാ അമ്മമാര്‍ക്കുമായി ഞാന്‍ ഇത് ഇവിടെ നടുന്നുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular