Sunday, May 5, 2024
HomeKeralaമലദ്വാരത്തിലും ജീന്‍സിനുള്ളിലും സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം: കരിപ്പൂരില്‍ രണ്ടു പേരില്‍ നിന്ന് പിടിച്ചെടുത്തത്...

മലദ്വാരത്തിലും ജീന്‍സിനുള്ളിലും സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം: കരിപ്പൂരില്‍ രണ്ടു പേരില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കിലോയോളം സ്വര്‍ണം

രിപ്പൂരില്‍ കസ്റ്റംസിന്റെ സ്വര്‍ണ്ണ വേട്ട തുടരുന്നു. വ്യാഴാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ജീന്‍സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് ഏകദേശം 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം.

രണ്ടു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇവ പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ വിമാനത്തില്‍ എത്തിയ മലപ്പുറം വളവന്നൂര്‍ സ്വദേശിയായ അരയാലന്‍ മുഹമ്മദ് അഫ്സല്‍ ആണ് സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. ഏകദേശം 43 ലക്ഷം രൂപ വിലമതിക്കുന്ന 849 ഗ്രാം സ്വര്‍ണമിശ്രിതം ആണ് അഫ്സലില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. അഫ്സല്‍ സ്വര്‍ണ്ണ മിശ്രിതം മൂന്നു ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു .കള്ളക്കടത്തുസംഘം 50000 രൂപ ആണ് അഫ്സലിന് വാഗ്ദാനം ചെയ്തിരുന്നതായി കസ്റ്റംസ് പറഞ്ഞു. പണത്തിനു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് അഫ്സല്‍ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

മറ്റൊരു കേസില്‍ ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തില്‍ എത്തിയ കോഴിക്കോട് പുത്തൂര്‍ സ്വദേശിയായ വെണ്ണക്കോട്ടുകുഴിയില്‍ മുഹമ്മദ്‌ ജുനൈദ് (25) ആണ് പിടിയിലായത് . ഇയാള്‍ ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത്. 228 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു പാക്കറ്റുകള്‍ ആണ് ഇയാളില്‍ നിന്ന് കസ്റ്റംസ്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജുനൈദ് ധരിച്ചിരുന്ന ജീന്‍സിനുള്ളില്‍ മാസ്കിങ് ടേപ്പുകൊണ്ടു പൊതിഞ്ഞാണ് ഈ പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന 196 ഗ്രാം തങ്കം ലഭിക്കുകയുണ്ടായി. കള്ളക്കടത്തുസംഘം ജുനൈദിന് 20000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular