Sunday, May 5, 2024
HomeGulfപോളിഷ് പ്രധാനമന്ത്രിക്ക് റിയാദില്‍ വരവേല്‍പ്

പോളിഷ് പ്രധാനമന്ത്രിക്ക് റിയാദില്‍ വരവേല്‍പ്

റിയാദ് : സൗദിയിലെത്തിയ പോളണ്ട് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കും സംഘത്തിനും റിയാദില്‍ ഊഷ്മള വരവേല്‍പ്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രിയെ റിയാദ് അല്‍-യമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ സ്വീകരിച്ചു. രാജ്യം സന്ദര്‍ശിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പോളിഷ് പ്രധാനമന്ത്രി തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനുമുള്ള അഭിനന്ദനം അറിയിച്ചു.

തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചയില്‍, ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇരുനേതാക്കളും അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പരം പരിഗണനയിലുള്ള നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, വാണിജ്യമന്ത്രിയും സന്ദര്‍ശക സംഘത്തിെന്‍റ ഔദ്യോഗിക ഗൈഡും കൂടിയായ ഡോ. മാജിദ് അല്‍-ഖസബി, വിദേശകാര്യ സഹമന്ത്രി ഡോ. ആദില്‍ ബിന്‍ അഹമദ് അല്‍ ജുബൈര്‍, ഗതാഗത-ലോജിസ്റ്റിക് മന്ത്രി എന്‍ജി. സാലിഹ് അല്‍ ജാസര്‍, സാമ്ബത്തികാസൂത്രണ മന്ത്രി ഡോ. ഫൈസല്‍ ഇബ്രാഹിം, പോളണ്ടിലെ സൗദി അംബാസഡര്‍ സഅദ് അല്‍ സാലിഹ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular