Sunday, May 5, 2024
HomeKeralaആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

ലപ്പുഴ : കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എടത്വ കൃഷി ഓഫീസര്‍ എം ജിഷ മോളാണ് കള്ള നോട്ട് കേസില്‍ അറസ്റ്റിലായിരുന്നത്.

ഇവരില്‍ നിന്നു കിട്ടിയ ഏഴു കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴായിരുന്നു തട്ടിപ്പു വെളിപ്പെട്ടത്.

ആലപ്പുഴ കളരിക്കല്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് പിന്നാലെയാണ് ജിഷയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചത്.

ഇവരില്‍ നിന്നു കിട്ടിയ നോട്ടുമായി മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് ബാങ്കില്‍ എത്തിയത്. 500 രൂപയുടെ ഏഴു കള്ളനോട്ടുകളാണ് ബാങ്കില്‍ നല്‍കിയത്. മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular