Wednesday, May 8, 2024
HomeIndiaതോക്ക് സംസ്കാരത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍; 813 ലൈസന്‍സുകള്‍ റദ്ദാക്കി

തോക്ക് സംസ്കാരത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍; 813 ലൈസന്‍സുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : പഞ്ചാബിലെ തോക്ക് സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 813 തോക്ക് ലൈസന്‍സുകള്‍ റദ്ദാക്കി.

ലുധിയാന റൂറലില്‍ നിന്ന് 87, ഷഹീദ് ഭഗത് സിംഗ് നഗറില്‍ നിന്ന് 48, ഗുര്‍ദാസ്പൂരില്‍ നിന്ന് 10, ഫരീദ്കോട്ടില്‍ നിന്ന് 84, പത്താന്‍കോട്ടില്‍ നിന്ന് 199, ഹോഷിയാപൂരില്‍ നിന്ന് 47, കപൂര്‍ത്തലയില്‍ നിന്ന് ആറ്, എസ്.എ.എസ് കസ്ബയില്‍ നിന്ന് 235, സംഗൂരില്‍ നിന്ന് 16 എന്നിങ്ങനെയാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്.

കൂടാതെ, 2000 ത്തിലേറെ ആയുധ ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍ കമ്മീഷണറേറ്റിലെ 27 പേരുടെയും ജലന്ധര്‍ കമ്മീഷണറേറ്റിലെ 11 പേരുടെയും മറ്റ് പല ജില്ലകളിലെയും ആയുധ ലൈസന്‍സുകള്‍ ഉള്‍പ്പെടെയാണിത്.

തോക്കുകള്‍ സൂക്ഷിക്കാന്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പൊതു ചടങ്ങുകള്‍, മതപരമായ സ്ഥലങ്ങള്‍, വിവാഹ ചടങ്ങുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ആയുധങ്ങള്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. അക്രമത്തെയും ആയുധങ്ങളെയും മഹത്വവല്‍ക്കരിക്കുന്നത് നിരോധിക്കുമെന്നും ഭഗവന്ത് മാന്‍ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 3,73,053 ആയുധ ലൈസന്‍സുകളുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകമാണ് ആയുധങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular