Saturday, April 27, 2024
HomeKeralaവാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു: നല്‍കിയ ചിരികള്‍ക്ക്, സ്നേഹത്തിന്, ഓര്‍മ്മകള്‍ക്ക് നന്ദി : ഇന്നസെന്റിന്റെ...

വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു: നല്‍കിയ ചിരികള്‍ക്ക്, സ്നേഹത്തിന്, ഓര്‍മ്മകള്‍ക്ക് നന്ദി : ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം

ലയാളികളെ അഞ്ചുപതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടന്‍ ഇന്നസെന്റിന്റെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി സിനിമാലോകം.

മലയാള സിനിമയുടെ ചിരിമാഞ്ഞി‌‌‌രിക്കുകയാണെന്ന വേദനയിലാണ് ഓരോ മലയാളിയും. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അദ്ദേഹത്തിന്‍െറെ വിയോഗത്തിന് പിന്നാലെ നടന്‍ ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, മധുപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്. മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് കേരളം.

innocent

മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദിലീപ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രജിത്ത്, റിമി ടോമി , ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, മധുപാല്‍ എന്നു തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധി പേരാണ് ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

നടന്‍ ദിലീപിന്റെ വെെകാരികമായ കുറിപ്പ് ഇങ്ങനെയാണ്.. “വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു. ആശുപത്രിയില്‍ കാത്തിരിക്കുമ്ബോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്. ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്.. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്ബോള്‍. വാക്കുകള്‍ മുറിയുന്നു. ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും… “

ഒരുപക്ഷേ മലയാള സിനിമയിലെ ഇന്നസെന്‍്റ്-മോഹന്‍ലാല്‍ കോമ്ബോ ആര്‍ക്കും മറക്കാനാകുന്നതല്ല. ദേവാസുരം മുതല്‍ തുടങ്ങിയ ആ യാത്രയില്‍ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേര്‍കാഴ്ചയായിരുന്നു.

mohanlal innocent

ഒരുപക്ഷേ മലയാള സിനിമയിലെ ഇന്നസെന്‍്റ്-മോഹന്‍ലാല്‍ കോമ്ബോ ആര്‍ക്കും മറക്കാനാകുന്നതല്ല. ദേവാസുരം മുതല്‍ തുടങ്ങിയ ആ യാത്രയില്‍ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേര്‍കാഴ്ചയായിരുന്നു.ഒരുപക്ഷേ മലയാള സിനിമയിലെ ഇന്നസെന്‍്റ്-മോഹന്‍ലാല്‍ കോമ്ബോ ആര്‍ക്കും മറക്കാനാകുന്നതല്ല. ദേവാസുരം മുതല്‍ തുടങ്ങിയ ആ യാത്രയില്‍ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേര്‍കാഴ്ചയായിരുന്നു.

innocent

മോഹന്‍ലാലിന്റെ വാക്കുകള്‍… “എന്താ പറയേണ്ടത് എന്റെ ഇന്നസെന്‍്റ് . ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്‌, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്‍്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.”

“സിനിമ ചരിത്രത്തിലെ ഒരു ഐതിഹാസിക അദ്ധ്യായത്തിന് അന്ത്യം! നിത്യശാന്തി നേരുന്നു, ഇതിഹാസമേ,” പൃഥ്വിരാജ് കുറിക്കുന്നു.

“നന്ദി ഇന്നസെന്‍്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്. സ്ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും,” മഞ്ജു വാര്യര്‍ കുറിച്ചതിങ്ങനെ.

“ഇന്ത്യന്‍ സിനിമയ്‌ക്ക് മറ്റൊരു വലിയ നഷ്ടം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാല്‍ ഈ നിമിഷം എനിക്ക് വാക്കുകള്‍ കിട്ടാതെ പോവുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച്‌ സ്ക്രീന്‍ സ്പേസ് പങ്കിടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ,”ജയറാം അനുസ്മരിച്ചു.”

“എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓര്‍മ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. ” – വിനീത് ശ്രീനിവാസന്‍ അനുസ്മരിച്ചു.

അതേസമയം ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് 3.30 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് നാളെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇന്നസെന്റ്. ഇന്നലെ രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്. 75 വയസ്സായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular