Monday, May 6, 2024
HomeKeralaട്രെയിന്‍ ആക്രമണം: പിടിയിലായ ആള്‍ക്ക് പ്രതിയുടെ രൂപസാദൃശ്യമെന്ന് ദൃക്‌സാക്ഷി

ട്രെയിന്‍ ആക്രമണം: പിടിയിലായ ആള്‍ക്ക് പ്രതിയുടെ രൂപസാദൃശ്യമെന്ന് ദൃക്‌സാക്ഷി

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്ന് പോലീസ് പിടികൂടിയ ആള്‍ക്ക് അക്രമം നടത്തിയ ആളുമായി രൂപസാദൃശ്യമുണ്ടെന്ന് ദൃക്‌സാക്ഷി ലതീഷ്.
അറസ്റ്റിലായ ആളുടെ ശരീരഘടന നോക്കുമ്ബോള്‍ അക്രമിയുമായി സാമ്യമുണ്ടെന്നും ട്രെയിനില്‍ തന്‍റെ എതിര്‍വശത്തായി ഒരു മീറ്റര്‍ അകലത്തിലാണ് പ്രതി നിന്നിരുന്നതെന്നും ഇയാള്‍ പറഞ്ഞു. സെക്കന്‍റുകള്‍ക്കുള്ളിലാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. താന്‍ സീറ്റില്‍ ഇരുന്നതിനാല്‍ പ്രതിയുടെ കൈവശമുള്ള പെട്രോള്‍ കുപ്പിയാണ് ആദ്യം കണ്ടതെന്നും കുപ്പിയുടെ അടപ്പ് തുറക്കുന്നത് കണ്ടപ്പോള്‍ ആത്മഹത്യാശ്രമമാണെന്ന് കരുതി പെട്ടെന്ന് പ്രതിയുടെ പുറകിലേക്ക് മാറിയെന്നും ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular