Monday, May 6, 2024
HomeKeralaപത്ത് മോട്ടോര്‍സൈക്കിളുകള്‍ ഒരു ജീപ്പ് 10 ജോഡി ബൂട്ടുകള്‍ അമ്മയുടെ ഫോണില്‍ ആമസോണില്‍ അഞ്ച്...

പത്ത് മോട്ടോര്‍സൈക്കിളുകള്‍ ഒരു ജീപ്പ് 10 ജോഡി ബൂട്ടുകള്‍ അമ്മയുടെ ഫോണില്‍ ആമസോണില്‍ അഞ്ച് വയസുകാരിയുടെ ഓര്‍ഡര്‍

കൊച്ചു കുട്ടികള്‍ കരയാതിരിയ്ക്കാന്‍ മാതാപിതാക്കള്‍ പലപ്പോഴും അവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കൊടുക്കാറുണ്ട്.

അഞ്ച് വയസുള്ള മകള്‍ അടങ്ങിയിരിയ്ക്കാന്‍ മകളോടൊപ്പം കാറില്‍ പോയ അമ്മയും അവള്‍ക്ക് ഫോണ്‍ കൊടുത്തു. എന്നാല്‍ മകള്‍ ചെയ്തത് അമ്മയെ ഞെട്ടിയ്ക്കുന്ന കാര്യമായിരുന്നു. മകള്‍ ഫോണില്‍ ഗെയിം കളിക്കുന്നതിന് പകരം ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള ഉല്‍പന്നങ്ങള്‍ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

യുഎസിലെ മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ട് സ്വദേശി അഞ്ച് വയസ്സുകാരി ലീല വാരിസ്‌കോയാണ് അമ്മയ്ക്ക് ഈ ഗംഭീര പണി നല്‍കിയത്. അമ്മ ജെസിക്ക നൂണ്‍സിന്റെ സ്മാര്‍ട് ഫോണ്‍ വഴി അവള്‍ ആമസോണില്‍ നിന്ന് ഏകദേശം 4,000 ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ( ഏകദേശം 2.47 ലക്ഷം രൂപ) ഓര്‍ഡര്‍ ചെയ്തത്. അടുത്ത ദിവസം പുലര്‍ച്ചെ 2 മണിക്ക് ഫോണില്‍ നോട്ടിഫിക്കേഷന്‍ വരുന്നത് വരെ ഇതേക്കുറിച്ച്‌ അറിയില്ലായിരുന്നെന്ന് ജെസിക്ക പറയുന്നു.

10 മോട്ടോര്‍സൈക്കിളുകളും ഒരു ജീപ്പും (കളിക്കോപ്പുകള്‍) സ്ത്രീകള്‍ ഉപയോഗിക്കുന്ന 10 ജോഡി ബൂട്ടുകളുമാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. ബൈക്കുകള്‍ക്കും ജീപ്പിനുമായി (കളിക്കോപ്പുകള്‍) ഏകദേശം 3,180 ഡോളര്‍ ആയി. ബൂട്ടുകള്‍ക്ക് മാത്രം ഏകദേശം 600 ഡോളറും വില ഈടാക്കിയിരുന്നു. അഞ്ച് മോട്ടോര്‍ സൈക്കികളുടെയും ബൂട്ടുകളുടെയും ഓര്‍ഡര്‍ റദ്ദാക്കാന്‍ കഴിഞ്ഞെങ്കിലും അഞ്ച് മോട്ടോര്‍സൈക്കിളുകളും രണ്ട് സീറ്റുള്ള ജീപ്പും വൈകാതെ തന്നെ വീട്ടിലെത്തി. എന്നാല്‍, എല്ലാ ഉല്‍പന്നങ്ങളും തിരികെ വാങ്ങാന്‍ ആമസോണ്‍ അധികൃതര്‍ തയാറായതിനാല്‍ ജെസിക്ക തല്ക്കാലം ആശ്വാസത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular