Saturday, May 4, 2024
HomeIndiaപൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300ലധികം സീറ്റ് നേടുമെന്ന് അമിത് ഷാ

പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300ലധികം സീറ്റ് നേടുമെന്ന് അമിത് ഷാ

ഗുവാഹതി : അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദിബ്രുഗഡില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അസമിലെ 14 സീറ്റുകളില്‍ 12 ഇടത്തും ബി.ജെ.പി വിജയം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ അമിത് ഷാ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. വിദേശത്തുപോയി രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചു. ഇത് തുടര്‍ന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകും. കോണ്‍ഗ്രസ് എത്രയധികം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നോ അത്രയും കൂടുതല്‍ താമരകള്‍ വിരിയുമെന്നും ഷാ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular