Saturday, May 4, 2024
HomeKeralaപി.ടി. ഉഷക്കെതിരെ പിറകോട്ടോടി സുരേന്ദ്രന്റെ പ്രതിഷേധം

പി.ടി. ഉഷക്കെതിരെ പിറകോട്ടോടി സുരേന്ദ്രന്റെ പ്രതിഷേധം

യ്യന്നൂര്‍ : ലോക അത് ലറ്റിക്സില്‍ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പി.ടി. ഉഷ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച്‌ നടത്തിയ പ്രസ്താവനക്കെതിതിരെ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ ഒറ്റയാള്‍ പ്രതിഷേധം.

പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് പിറകോട്ട് ഓടിയാണ് ശില്‍പിയും ചിത്രകാരനുമായ സുരേന്ദ്രന്‍ പ്രതിഷേധിച്ചത്.

മുന്നോട്ടോടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഉഷ ഇപ്പോള്‍ നടത്തിയ പ്രസ്താവനയിലൂടെ പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ് ഓട്ടത്തിന്റെ ലക്ഷ്യമെന്ന് സുരേന്ദ്രന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. തങ്ങളെ പിഡിപ്പിച്ചവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ വനിത ഗുസ്തിതാരങ്ങളുടെ സമരത്തെ അവഹേളിക്കുകയായിരുന്നു പി.ടി. ഉഷ. ഇതാണ് പിന്നോട്ടോടി പ്രധിഷേധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.

നിരവധി സംഭവങ്ങളില്‍ സുരേന്ദ്രന്‍ ഒറ്റക്ക് പ്രതിഷേധിച്ച്‌ അധികൃതരുടെ കണ്ണുതുറപ്പിക്കാറുണ്ട്. ആദിവാസി യുവാവ് മധു വധക്കേസിലെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ മധുവിന്റെ വേഷം ധരിച്ച്‌ നഗരത്തില്‍ സാക്ഷികള്‍ക്കെതിരെ പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശരീരം കാന്‍വാസാക്കിയാണ് പ്രതിഷേധിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് സ്വന്തം ശരീരം ഒപ്പുമരമാക്കി അധികൃതരുടെ കണ്ണു തുറപ്പിച്ചു.

പാരിസ്ഥിതിക പ്രശ്നങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിച്ച കലാകാരനാണ് സുരേന്ദ്രന്‍. വീടിന് സമീപത്തെ കുറുവന്‍കുന്ന് കുന്ന് ഇടിച്ചു നിരത്തിയപ്പോള്‍ കുന്നിന്‍ മുകളില്‍ കയറി നാറാണത്തു ഭ്രാന്തനെപ്പോലെ കല്ലുരുട്ടി പ്രതിഷേധിച്ചു. ഒടുവില്‍ സ്വന്തമായുള്ള 10 സെന്റ് സ്ഥത്ത് കുന്ന് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. സ്വന്തമായി നിരവധി ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സിനിമകളില്‍ വേഷമിടുകയും ചെയ്തു. മധുവിനെക്കുറിച്ചുള്ള ലഘുചിത്രത്തില്‍ മധുവായി വേഷമിട്ടതും ഇദ്ദേഹം തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular