Sunday, May 5, 2024
HomeKeralaരാത്രിയില്‍ മതില്‍ ചാടി കടന്ന് രണ്ട് കാറുകളും ഓട്ടോയും കമ്ബിപ്പാരകൊണ്ട് കുത്തിത്തുറന്ന് ആര്‍സി ബുക്ക് കവര്‍ന്നു

രാത്രിയില്‍ മതില്‍ ചാടി കടന്ന് രണ്ട് കാറുകളും ഓട്ടോയും കമ്ബിപ്പാരകൊണ്ട് കുത്തിത്തുറന്ന് ആര്‍സി ബുക്ക് കവര്‍ന്നു

തിരുവനന്തപുരം: രാത്രിയില്‍ മതില്‍ ചാടി കടന്ന് രണ്ട് കാറുകളും ഓട്ടോയും കമ്ബിപ്പാരകൊണ്ട് കുത്തിത്തുറന്ന് ആര്‍സി ബുക്ക് കവര്‍ന്നു.

കരകുളം കെല്‍ട്രോണ്‍ ജംക്‌ഷന് സമീപം അലയത്താഴ റോഡില്‍ അശ്വതി ഭവനില്‍ റിട്ട എസ്‌ഐ രാമചന്ദ്രന്‍ നായരുടെ വീട്ടിലാണ് സംഭവം. അക്രമികള്‍ കാറിനു അകത്ത് ഉണ്ടായിരുന്ന ആര്‍.സി ബുക്കുകള്‍ കവരുകയും, കാറുകളുടെ ബോണറ്റുകള്‍ കുത്തി തുറന്ന് അകത്തെ വയറുകള്‍ വിച്ഛേദിച്ച്‌ കേട് വരുത്തുകയും ചെയ്തു. ശനിയാഴ്ച രാവിലെ രാമചന്ദ്രന്‍ നായര്‍ ഉണര്‍ന്ന് നോക്കുമ്ബോഴാണ് കാറുകള്‍ കേട് വരുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

രാമചന്ദ്രന്‍ നായരുടെയും മരുമകന്‍ എസ്ബിഐ ചെങ്കല്‍ച്ചൂള ബ്രാഞ്ച് മാനേജര്‍ രൂപേഷ് കുമാറിന്റെയും കാറുകളുടെ ആര്‍.സി ബുക്കുകളാണ് കവര്‍ന്നത്. രാത്രിയില്‍ പൂട്ടി ഇട്ടിരുന്ന മതില്‍ ചാടി കടന്നാണ് അക്രമികള്‍ ഇത് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ
‌അലയത്താഴ റോഡില്‍ ഇരപ്പിന്‍മുകള്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ ഓട്ടോയും കുത്തിപ്പൊളിച്ച്‌ ആര്‍.സി ബുക്ക് എടുത്ത് രാമചന്ദ്രന്‍ നായരുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചാണ് അക്രമികള്‍ പോയത്. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറെ കാലമായി ഈ റോഡ് ഭാഗത്ത് രാത്രിയില്‍ ലഹരി മാഫിയകള്‍ തമ്ബടിക്കാറുണ്ടത്രേ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular