Sunday, May 5, 2024
HomeIndia'ഞാനും മക്കളും കൊല്ലപ്പെട്ടേക്കാം: ആതിഖിന്‍റെ അനുഭവം ഭയക്കുന്നു'-വികാരാധീനനായി എസ്.പി നേതാവ് അസം ഖാന്‍

‘ഞാനും മക്കളും കൊല്ലപ്പെട്ടേക്കാം: ആതിഖിന്‍റെ അനുഭവം ഭയക്കുന്നു’-വികാരാധീനനായി എസ്.പി നേതാവ് അസം ഖാന്‍

ഖ്‌നൗ : കൊല്ലപ്പെട്ട ആതിഖ് അഹ്മദിന്റെ അനുഭവം താനും കുടുംബവും ഭയക്കുന്നുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി(എസ്.പി) സ്ഥാപകനേതാവും മുന്‍ എം.പിയുമായ അസം ഖാന്‍.

അത് നടക്കാതിരിക്കണമെങ്കില്‍ രാജ്യത്തെയും രാജ്യത്തെ നിയമങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് വികാരഭരിതനായി ആവശ്യപ്പെട്ടു.

റാംപൂരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അസം ഖാന്‍. ആയിരക്കണക്കിനു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ആരംഭിച്ച അദ്ദേഹം വികാരഭരിതനായി. ഉത്തര്‍പ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വോട്ടിലൂടെ മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ആരെങ്കിലും വന്ന് എന്റെയും മക്കളുടെയും കുടുംബത്തിന്റെയും തലയ്ക്ക് വെടിവയ്ക്കണമെന്ന് റാംപൂരിലെ ജനങ്ങള്‍ ആഹ്രകിക്കുന്നുണ്ടോ? ഇനി അതുംകൂടിയേ സംഭവിക്കാനുള്ളൂ. രാജ്യത്തെയും നിയമങ്ങളെയും രക്ഷിക്കൂ. മറ്റൊന്നും നിങ്ങള്‍ ചെയ്യേണ്ട. പിന്നോട്ടടിക്കാതെ സ്വയം മുന്നോട്ടുവന്നാല്‍ മാത്രം മതി.’-അസം ഖാന്‍ ആവശ്യപ്പെട്ടു.

നിങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ പിന്നോട്ടടിക്കില്ലെന്ന് പറഞ്ഞ് അവിടെത്തന്നെ കുത്തിയിരുന്ന് വോട്ട് ചെയ്യണം. അത് നിങ്ങളുടെ മൗലികാവകാശമാണ്. രണ്ടുതവണ ഈ അവകാശം അവര്‍ തട്ടിപ്പറിച്ചു. ഇനിയുമൊരിക്കല്‍കൂടി അതിന് അനുവദിച്ചാല്‍ ശ്വസിക്കാനുള്ള അവകാശമായിരിക്കും നഷ്ടപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അസം ഖാനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തിയിരുന്നു. രണ്ടു വര്‍ഷം ജയിലിലടയ്ക്കുകയും ചെയ്തു. അടുത്തിടെ വിദ്വേഷ പ്രസംഗം ആരോപിച്ച്‌ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും നിയമസഭാ അംഗത്വം നഷ്ടമാകുകയും ചെയ്തു. മറ്റൊരു കേസില്‍ കുറ്റാരോപിതനായ മകന്‍ അബ്ദുല്ല അസമിനും നിയമസഭയില്‍ അയോഗ്യത കല്‍പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular