Saturday, May 4, 2024
HomeIndiaമുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഉറക്കം തൂങ്ങി: ഗുജറാത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഉറക്കം തൂങ്ങി: ഗുജറാത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഹ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പരിപാടിയില്‍ ഉറക്കം തൂങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി.

ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഗുജറാത്ത് നഗരവികസന വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്.

ഗുജറാത്തിലെ കച്ച്‌ ജില്ലയിലുള്ള ഭുജ് നഗരസഭയിലെ ചീഫ് ഓഫിസറായ ജിഗര്‍ പട്ടേലിനെതിരെയാണ് നടപടി. കച്ചിലെ ഭൂകമ്ബബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്ന വേദിയിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സദസിലിരുന്ന് ജിഗര്‍ ഉറക്കം തൂങ്ങിയതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു.

ഇതു ശ്രദ്ധയില്‍പെട്ടാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തില്‍ നടപടി സ്വീകരിച്ചത്. 1971ലെ ഗുജറാത്ത് സിവില്‍ സര്‍വീസ്(അച്ചടക്ക) നിയമം അനുസരിച്ചാണ് ജിഗര്‍ പട്ടേലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഗുരുതരവീഴ്ചയും അലംഭാവവും അശ്രദ്ധയും കാണിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2001ലെ ഗുജറാത്ത് ഭൂകമ്ബത്തിന്റെ ഇരകളുടെ പുനരധിവാസത്തിന്റെ തുടര്‍ച്ചയായിരുന്നു പരിപാടി. ഭൂകമ്ബത്തിനുശേഷം വലിയ അളവില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കച്ചിനോട് പ്രത്യേക സ്‌നേഹവുമുണ്ട്. മോദിയുടെ നേതൃത്വത്തിലാണ് ഒരുപാട് പ്രയാസങ്ങളില്‍നിന്ന് കച്ച്‌ ജനത കരകയറിയതെന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular