Sunday, May 5, 2024
HomeUSAമണിപ്പൂരില്‍ വന്‍ സംഘര്‍ഷം, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിലക്ക്

മണിപ്പൂരില്‍ വന്‍ സംഘര്‍ഷം, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിലക്ക്

ണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം. വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി.
ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് ഇന്‍്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ. ഇവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചു.

റാലി ബിഷ്ണുപൂരിലെത്തിയപ്പോള്‍ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഈ അക്രമം വ്യാപിച്ചു.

ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

ശക്തമായ പ്രതിഷേധമുണ്ടായതായി പൊലീസ് പറയുന്ന ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളില്‍  കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും അസം റൈഫിള്‍സും ഇടപെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular