Thursday, May 2, 2024
HomeGulfപുതു പദ്ധതികളുമായി ഷാര്‍ജ ടൂറിസം വകുപ്പ്

പുതു പദ്ധതികളുമായി ഷാര്‍ജ ടൂറിസം വകുപ്പ്

ദുബൈ : സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുപദ്ധതികള്‍ അവതരിപ്പിച്ച്‌ ഷാര്‍ജ ടൂറിസം വകുപ്പ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചത്.

ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ പവലിയനില്‍, ടൂറിസം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 20 സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ ഭാഗമായി. വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അവതരിപ്പിച്ചതിനോടൊപ്പം പുതിയ പദ്ധതികളും ഷാര്‍ജ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു.

വിനോദസഞ്ചാര മേഖലയില്‍ സമഗ്രമായ സേവനങ്ങള്‍ നല്‍കുന്നതിന് വിദഗ്ധരായ ടൂര്‍ ഗൈഡുകള്‍ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയായ ‘റെഹ്ലതി’ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ അനാവരണം ചെയ്തു.

മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്‍ററുമായി സഹകരിച്ച്‌ ‘എക്‌സ്‌പ്ലോര്‍ ദി ഡെസേര്‍ട്ട് വിത്ത് റെഹ്ലതി’, ഷാര്‍ജയുടെ പരിസ്ഥിതി-സംരക്ഷണ മേഖലാ അതോറിറ്റിയുമായി സഹകരിച്ച്‌ ‘എക്‌സ്‌പ്ലോര്‍ നേച്ചര്‍ വിത്ത് റെഹ്ലതി’, ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി ചേര്‍ന്ന് ‘എക്‌സ്‌പ്ലോര്‍ ഹെറിറ്റേജ് വിത്ത് റെഹ്ലതി’, ഷാര്‍ജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ച്‌ ‘എക്‌സ്‌പ്ലോര്‍ ഹിസ്റ്ററി വിത്ത് റെഹ്ലതി’ എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഷാര്‍ജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാര്‍ത്ഥ അനുഭവം പ്രദാനം ചെയ്യുന്ന വെര്‍ച്വല്‍ റിയാലിറ്റി ടൂറുകള്‍ പവലിയനില്‍ ഒരുക്കിയിരുന്നു.

മേഖലയിലെ പ്രമുഖ വികസന, നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) പുതിയ പദ്ധതികള്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ അനാവരണം ചെയ്തു. നിലവിലെ പദ്ധതികളുടെ പുരോഗതി അവതരിപ്പിച്ചതോടൊപ്പം ഖോര്‍ഫക്കാന്‍ കേന്ദ്രീകരിച്ച്‌ പുതിയ വിനോദകേന്ദ്രവും ഷുറൂഖ് സി.ഇ.ഒ അഹ്മദ് അല്‍ ഖസീര്‍ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി 16-ാം തവണ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ (എ.ടി.എം) ഷുറൂഖ് പവലിയന്‍ വിദേശ വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവല്‍ ഏജന്‍റുമാരുടെയും ശ്രദ്ധയാകര്‍ഷിച്ച വിനോദകേന്ദ്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular