Tuesday, April 30, 2024
HomeUSAഷിക്കാഗോയുടെ 57-ാമത് മേയറായി ബ്രാന്‍ഡന്‍ ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തു.

ഷിക്കാഗോയുടെ 57-ാമത് മേയറായി ബ്രാന്‍ഡന്‍ ജോണ്‍സണ്‍ സത്യപ്രതിജ്ഞ ചെയ്തു.

ഷിക്കാഗോ : ഷിക്കാഗോയുടെ 57-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡന്‍ ജോണ്‍സണ്‍ തിങ്കളാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഷിക്കാഗോയിലെ ഏറ്റവും പുരോഗമനവാദിയായി അറിയപ്പെടുന്ന   ജോണ്‍സണ്‍ ഇതോടെ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരത്തിന്റെ മേയറായി .കുക്ക് കൗണ്ടി കമ്മീഷണറായിരുന്ന ബ്രാന്‍ഡന്‍ ജോണ്‍സണ്‍ ശനിയാഴ്ചകമ്മീഷണര്‍ സ്ഥാനം രാജിവെച്ചിരുന്നു

തിരഞ്ഞെടുപ്പ് കാലത്ത്, കുറ്റകൃത്യങ്ങളുടെ പ്രധാന കാരണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചിക്കാഗോയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രവര്‍ത്തിക്കുമെന്ന് ജോണ്‍സണ്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തു.

മുന്‍ പബ്ലിക് സ്‌കൂള്‍ അധ്യാപകനും ടീച്ചേഴ്‌സ് യൂണിയന്‍ ഓര്‍ഗനൈസറുമായ അദ്ദേഹം മേയര്‍ മത്സരത്തില്‍ പ്രവേശിച്ചത് അപ്രതീക്ഷിതമായിരുന്നു.47 കാരനായ ജോണ്‍സണ്‍ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ സിപിഎസ് നേതാവ് പോള്‍ വല്ലാസിനെയാണ് പരാജയപ്പെടുത്തിയത്.

ജോണ്‍സണ്‍ തന്റെ ‘ബെറ്റര്‍ ഷിക്കാഗോ അജണ്ടയില്‍’  സമ്പന്നരായ താമസക്കാര്‍ക്കും കമ്പനികള്‍ക്കും നികുതി ചുമത്തി 800 മില്യണ്‍ ഡോളര്‍ പുതിയ വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെ തടയുന്നതിനുള്ള  വഴികള്‍ കണ്ടെത്തുക എന്നതു  വരാനിരിക്കുന്ന മേയര്‍ക്ക് വെല്ലുവിളിയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular