Tuesday, May 7, 2024
HomeIndiaഖുശ്ബുവിനെതിരേ പരാമര്‍ശം; ഡിഎംകെ വക്താവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

ഖുശ്ബുവിനെതിരേ പരാമര്‍ശം; ഡിഎംകെ വക്താവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

ചെന്നൈ: ചലച്ചിത്ര നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ കൊടുങ്ങയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ശിവാജിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകൻ അറിയിച്ചു.

ശിവാജിയുടെ പരാമര്‍ശത്തില്‍ ഇന്നലെ ഖുശ്ബു മാധ്യമങ്ങള്‍ക്കു മുന്നില്‍ കണ്ണീരണിഞ്ഞു. ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്ന് അവര്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ അംഗംകൂടിയാണ് ഖുശ്ബു.

ഗവര്‍ണര്‍ ആര്‍.എൻ. രവിക്കെതിരായ പരാമര്‍ശത്തിനു ജനുവരിയില്‍ ശിവാജിയെ പാര്‍ട്ടിയില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. മാപ്പുപറഞ്ഞതിനെത്തുടര്‍ന്നാണു തിരിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular