Friday, May 3, 2024
HomeKeralaനഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി: നഗരസഭയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍

നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി: നഗരസഭയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍

ത്തനംതിട്ട: നഗരത്തിലെ താറുമാറായ റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാൻ ജല അഥോറിറ്റി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു വിവിധ വ്യാപാരസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
കരാറുകാരനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് ജല അഥോറിറ്റി സ്വീകരിച്ചിട്ടുള്ളതെന്ന് നഗരസഭ ചെയര്‍മാൻ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

പത്തു ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന വകുപ്പ് മന്ത്രിയുടെ അന്ത്യശാസനം നടപ്പാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. നാല് തവണ കരാര്‍ കാലാവധി നീട്ടി നല്‍കിയിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാൻ കരാറുകാരൻ തയാറായില്ല. പദ്ധതിയുടെ നിര്‍വഹണത്തില്‍ നഗരസഭയ്ക്ക് നേരിട്ട് ഉത്തരവാദിത്വം ഇല്ലെങ്കിലും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ നഗരസഭാധ്യക്ഷൻ നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിന് നഗരസഭാ ചെയര്‍മാന് പൂര്‍ണ പിന്തുണ വ്യാപാരികളില്‍നിന്ന് ഉണ്ടാകുമെന്നു നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

നഗരസഭാ സെക്രട്ടറി കരാറുകാരന് നല്‍കിയ നോട്ടീസ് കാലാവധി ബുധനാഴ്ച അവസാനിക്കുമെന്നും തുടര്‍ന്ന് പ്രോസിക്യൂഷൻ നടപടി കോടതിയില്‍ സമര്‍പ്പിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും നഗരസഭ ചെയര്‍മാൻ ടി. സക്കീര്‍ ഹുസൈൻ യോഗത്തില്‍ അറിയിച്ചു. വ്യാപാരി പ്രതിനിധികളായ ടി.ടി. അഹമ്മദ്, അബ്ദുല്‍ റഹീം മക്കാര്‍, കെ.എം. രാജ, ആലിഫ് ഖാൻ, ശശി ഐസക്, പി.കെ. ജയപ്രകാശ്, നവാസ് തനിമ, നൗഷാദ് റോളക്സ്, ബെന്നി ദാനിയല്‍, ബിജു വിശ്വൻ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular