Saturday, May 4, 2024
HomeGulfവനിത തടവുകാരുടെ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി ദുബൈ പൊലീസ്

വനിത തടവുകാരുടെ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി ദുബൈ പൊലീസ്

ദുബൈ: വിവിധ കേസുകളില്‍ പ്രതികളായി ദുബൈ ജയിലില്‍ കഴിയുന്ന വനിത തടവുകാരുടെ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്ത് ദുബൈ പൊലീസ്.

‘നിങ്ങള്‍ എന്നെ സന്തോഷിപ്പിച്ചു’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദുബൈ പൊലീസിന്‍റെ ശിക്ഷണ, തിരുത്തല്‍ വകുപ്പിന്‍റെ സഹകരണത്തോടെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പാണ് പരിപാടിയുടെ സംഘാടകര്‍.

സമൂഹത്തില്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കുട്ടികളെയും അവരുടെ അമ്മമാരെയും സന്തോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സാമൂഹികമായ ഇടപെടലിന്‍റെ ഭാഗമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ റഹ്മാൻ ഖലീഫ അല്‍ ഷാഇര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular