Saturday, May 4, 2024
HomeGulfപരീക്ഷകളില്‍ മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച്‌ യുഎഇ

പരീക്ഷകളില്‍ മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച്‌ യുഎഇ

ബൂദാബി: സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‌കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച്‌ യുഎഇ.

രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‌കോളര്‍ഷിപുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. സ്‌കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് നേരത്തെ തന്നെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular