Monday, May 6, 2024
HomeIndiaഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങിന് ഇന്ന് പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങിന് ഇന്ന് പിറന്നാള്‍

ന്ത്യൻ ക്രിക്കറ്റര്‍ ഹര്‍ഭജൻ സിങിന് ഇന്ന് പിറന്നാള്‍. 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ അനില്‍ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജൻ.
ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹര്‍ഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ദ ടര്‍ബനേറ്റര്‍ എന്നാണ് വിശേഷിപ്പിക്കാറ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular