Sunday, May 5, 2024
HomeIndiaവയനാട്ടുകാരി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

വയനാട്ടുകാരി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി മലയാളി താരം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചു. വയനാട് സ്വദേശി മിന്നു മണിയാണ് ടീമില്‍ ഇടംനേടിയത്.

ബംഗ്ലാദേശ് പര്യടനത്തിനുള്ള 18 അംഗ ട്വന്റി-20 ടീമിലാണ് സ്ഥാനം നേടിയത്. ഓള്‍റൗണ്ടര്‍ താരമായ മിന്നു ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോര്‍ഡാണ് ഇതിലൂടെ സ്വന്തമാക്കിയിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. നേരത്തെ, ഇന്ത്യന്‍ എ ടീമിലും മിന്നു ഇടം പിടിച്ചിരുന്നു.

ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളാണുള്ളത്. ഇതിനൊപ്പം ഏകദിന പരമ്ബരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റന്‍. പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. ഈ മാസം ഒമ്ബതിന് മിര്‍പുരില്‍ ആദ്യ ട്വന്റി-20 മത്സരം നടക്കും. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular