Tuesday, May 7, 2024
HomeCinemaഏറെ വേദന നിറഞ്ഞ ദിനം; ആര്‍ടിസ്റ്റ് നമ്ബൂതിരിയുടെ ഓര്‍മകളില്‍ മോഹന്‍ലാല്‍

ഏറെ വേദന നിറഞ്ഞ ദിനം; ആര്‍ടിസ്റ്റ് നമ്ബൂതിരിയുടെ ഓര്‍മകളില്‍ മോഹന്‍ലാല്‍

പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്ബൂതിരി(കരുവാട്ട് മന വാസുദേവന്‍ നമ്ബൂതിരി)യെ അനുസ്മരിച്ച്‌ മോഹൻലാല്‍.

ഏറെ വേദന നിറഞ്ഞ ദിവസമാണ് ഇതെന്നും ഒരു സഹോദരനെ പോലെ എപ്പോഴും അടുത്തുണ്ടായിരുന്ന വ്യക്തി‌യായിരുന്നു അദ്ദേഹമെന്നും മോഹൻലാല്‍ കുറിച്ചു. ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആര്‍ട്ടിസ്റ്റ് നമ്ബൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്.

ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിന്‍റെ വിരല്‍‌സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു. പ്രത്യേകിച്ച്‌ അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച്‌ അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്‍റെ പ്രിയപ്പെട്ട നമ്ബൂതിരി സര്‍. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. മോഹൻലാല്‍ കുറിച്ചു.

ഇന്നലെ രാത്രി 12.21ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് നമ്ബൂതിരി അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം ഒന്നാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്ബൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു.

റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു. 2004ല്‍ കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (ഉത്തരായനം) സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഥകളി നര്‍ത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിത്രശേഖരവും ശ്രദ്ധയമാണ്. ആത്മകഥാംശമുള്ള രേഖകള്‍ എന്ന പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്.

എം ടി, വികെഎന്‍, തകഴി, എസ്.കെ. പൊറ്റെക്കാട്ട്, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ചു.

അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു. മൃണാളിനിയാണ് ഭാര്യ. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular