Tuesday, May 7, 2024
HomeGulfഡോ. അര്‍ഷാദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

ഡോ. അര്‍ഷാദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

ജിദ്ദ: ജീവകാരുണ്യ, സാമൂഹിക, ആതുര സേവനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അര്‍ഷാദിന്‍റെ നിര്യാണത്തില്‍ ജിദ്ദയിലെ കൊണ്ടോട്ടി കുറുപ്പത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവാസി സുഹൃത്തുക്കള്‍ അനുശോചിച്ചു.

ആയുര്‍വേദ ചികിത്സാരംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ ഡോ. അര്‍ഷാദ് പാരമ്ബര്യ രീതികളില്‍ മാറ്റംവരുത്തി കഴിവ് തെളിയിച്ചു.

സ്പോര്‍ട്സ് മെഡിസിൻ രംഗത്തെ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ നിരവധി കായിക താരങ്ങള്‍ക്കും മറ്റു രോഗികള്‍ക്കും ആശ്വാസം പകര്‍ന്നു. ജില്ല താരങ്ങള്‍ മുതല്‍ ദേശീയ കായിക താരങ്ങള്‍ വരെ അദ്ദേഹത്തിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു. അതിലുപരി ഡോ. അര്‍ഷാദ് ജീവകാരുണ്യ പ്രവര്‍ത്തകനും വലിയ സ്നേഹസൗഹൃദ വലയത്തിന്‍റെ ഉടമയും ആയിരുന്നുവെന്ന് പ്രവാസി സുഹൃത്തുക്കള്‍ അനുസ്മരിച്ചു.

ജിദ്ദ കേരള പൗരാവലി ചെയര്‍മാൻ കബീര്‍ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ജാഫര്‍ ഖാൻ, ബാവ തങ്ങള്‍ (ഒരുമ), ഹസ്സൻ കൊണ്ടോട്ടി, റഫീഖ് മാങ്കായി (കൊണ്ടോട്ടി സെൻറര്‍), കെ. മുഹമ്മദ്, ഷഫീഖ് എരഞ്ഞോളി, ഹാരിസ് പാലക്കൻ, ഹമീദ് കൊടക്കാടൻ, അബ്ബാസ് മുസ്‌ല്യാരങ്ങാടി എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. ഫോറം പ്രസിഡന്‍റ് പി.സി. അബു അധ്യക്ഷത വഹിച്ചു. ടി. അഷ്‌റഫ് ഖിറാഅത്ത് നടത്തി. നാസര്‍ പാലക്കൻ സ്വാഗതവും കെ.പി. ഷഫീഖ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular