Thursday, May 2, 2024
HomeKeralaമണിപ്പുര്‍ സംഘര്‍ഷം; വസ്തുതാന്വേഷണം നടത്തിയ ആനി രാജ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ക്കെതിരെ കേസ്

മണിപ്പുര്‍ സംഘര്‍ഷം; വസ്തുതാന്വേഷണം നടത്തിയ ആനി രാജ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ക്കെതിരെ കേസ്

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ സിപിഐ നേതാവ് ആനി രാജ ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ക്കെതിരെ കേസെടുത്തു.ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇംഫാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ഇവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എസ് ലിബന്‍സിംങ് എന്ന ആളുടെ പരാതിയിലാണ് ഇംഫാല്‍ പൊലീസ് കേസെടുത്തത്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍ മൂന്ന് പേരും. ആനി ജനറല്‍ സെക്രടറിയും നിഷ സ്‌ക്രട്ടറിയുമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക കൂടിയാണ് ദ്വിവേദി. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനു ശേഷം ഇവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തുകയും വിവരങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറിന്റെ സഹായം ഈ സംഘര്‍ഷങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന കണ്ടെത്തല്‍. ഇതൊരു വംശീയ കലാപങ്ങളല്ല രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷമായിരുന്നു. വിവിധ ഇടങ്ങളില്‍ പ്രത്യേകിച്ച്‌ കുക്കി മേഖലകള്‍ ഉള്‍പ്പെടെ അവരുടെ വിഭവങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയുളള സംഘര്‍ഷമായിരുന്നു ഉണ്ടായത് തുടങ്ങിയ കര്യങ്ങളാണ് ഇവരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular