കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കൂടിയത്.
ഇതോടെ സ്വര്‍ണ വില 44,000ത്തില്‍ എത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
ഒരു ഗ്രാമിന് 5,500 രൂപയുമാണ് വില വരുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 79.50 രൂപയാണ് വില.