Friday, May 3, 2024
HomeKeralaചക്കരക്കല്ലില്‍ ഞാറ്റുവേല ചന്ത നടത്തി

ചക്കരക്കല്ലില്‍ ഞാറ്റുവേല ചന്ത നടത്തി

ക്കരക്കല്‍: കേരള ജൈവകര്‍ഷക സമിതി ചെമ്ബിലോട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചക്കരക്കല്‍ ബസ് സ്റ്റാൻ്റില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.

വൈവിധ്യമുള്ള ഇലക്കറികള്‍, വിവിധ തരം നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, നാടൻ വിത്തുകള്‍ എന്നിവയുടെ സൗജന്യ കൈമാറ്റവും നടത്തി

ഇലക്കറികളുടെ ഫോട്ടോ പ്രദര്‍ശനവും പരിചയപ്പെടുത്തലും ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെ പറ്റിയുള്ള ബോധവത്കരണവും വിപണനവും നടന്നു.കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡണ്ട് വി.എ ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.സി.രാമചന്ദ്രൻ, യൂനിറ്റ് പ്രസിഡണ്ട് ഗംഗാധര വാര്യര്‍, സെക്രട്ടറി വി.സിദ്ധേഷ്, സി.പ്രകാശൻ, ശിവദാസൻ, പുഷ്പലത, ശ്രീനിവാസൻ, ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular