Sunday, May 5, 2024
HomeKeralaഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം ; സംസ്‌കാര ചടങ്ങുകള്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷമനുസരിച്ച്

ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം ; സംസ്‌കാര ചടങ്ങുകള്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷമനുസരിച്ച്

കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചെങ്ങനാശേരിയിലെത്തി.

വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു.

വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചങ്ങനാശേരിയില്‍ എത്തിയത്. വിലാപയാത്ര പുലര്‍ച്ചയോടെ തിരുനക്കരയില്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular