Wednesday, May 1, 2024
HomeIndiaതൊണ്ടിമുതല്‍ മോഷണക്കേസ്‌: മന്ത്രി ആന്റണി രാജുവിന്‌ ആശ്വാസവിധി

തൊണ്ടിമുതല്‍ മോഷണക്കേസ്‌: മന്ത്രി ആന്റണി രാജുവിന്‌ ആശ്വാസവിധി

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ മോഷണക്കേസില്‍ മന്ത്രി ആന്റണി രാജുവിനു സുപ്രീം കോടതിയില്‍നിന്ന്‌ ആശ്വാസവിധി. കേസിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.

തൊണ്ടിമുതല്‍ മോഷണക്കേസില്‍ വിചാരണക്കോടതിയുടെ മുന്‍ നടപടികള്‍ സാങ്കേതികപ്പിഴവു ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. മന്ത്രിക്കെതിരേ നടപടി ആരംഭിക്കാന്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ക്കു നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിനെതിരേ ആന്റണി രാജു സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഈ അപ്പീലില്‍ അന്തിമ വിധി വരുന്നതുവരെ കേസില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നാണ്‌ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടത്‌. സംസ്‌ഥാന സര്‍ക്കാരിനു നോട്ടീസ്‌ അയയ്‌ക്കാനും സുപ്രീം കോടതി തീരുമാനിച്ചു. നോട്ടീസിന്‌ ആറാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular