Wednesday, May 1, 2024
HomeIndiaഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു

ഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മനിലിന് സമീപത്ത് ബേ 158-ല്‍ നിര്‍ത്തിയിട്ടിരുന്ന സ്പൈസ്ജെറ്റ് ബോംബാഡിയര്‍ ക്യു400 വിമാനത്തിനാണ് തീപിടിത്തമുണ്ടായത്. വിമാനത്തിന്‍റെ ഒന്നാം നമ്ബര്‍ എൻജിനിലാണ് തീപിടിച്ചത്. സംഭവം നടന്നയുടൻ അഗ്നിരക്ഷാ സേന എത്തി തീ പൂര്‍ണമായും അണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular