Monday, May 6, 2024
HomeKeralaയുഎസ് കോൺഗ്രസിന്റെ എട്ടംഗ സംഘം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും

യുഎസ് കോൺഗ്രസിന്റെ എട്ടംഗ സംഘം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഓഗസ്റ്റ് 15നു ഡൽഹിയിൽ യുഎസ് കോൺഗ്രസിന്റെ എട്ടംഗ സംഘം അതിഥികളായി എത്തും. ക്യാപിറ്റോൾ ഹില്ലിൽ ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ ലീഡര്ഷിപ് കമ്മിറ്റിയിൽ സംസാരിക്കവെ കോൺഗ്രസ് അംഗമായ റോ ഖന്നയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ്-ഇന്ത്യ കോക്കസിനെ സഹാദ്ധ്യക്ഷൻ കൂടിയായ ഖന്ന പറഞ്ഞു: “ചരിത്രം സൃഷ്ടിക്കുന്ന പ്രതിനിധി സംഘമാണിത്. ആദ്യത്തേതെന്നു ഞാൻ പറയും. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സംഘം പോകുന്നു. ഓഗസ്റ്റ് 15 നു ചുവപ്പു കോട്ടയിലും രാജ്‌ഘട്ടിലും ഞങ്ങൾ ഉണ്ടാവും.”

പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും കാണുമെന്നു അദ്ദേഹം പറഞ്ഞു.  ബിസിനസിലേയും ബോളിവുഡിലെയും പ്രമുഖരെയും കാണും. മുംബൈയും ഹൈദരാബാദും സന്ദർശിക്കും. “ഇന്തോ-യുഎസ് ബന്ധങ്ങൾ 21 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതാവുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ പൗരനായിരിക്കുന്നത് നല്ല സമയത്താണ്.” ഇന്തോ-യുഎസ് ബന്ധങ്ങൾ വ്യക്തികൾക്കും പാർട്ടികൾക്കും അതീതമാണെന്നു രാജ കൃഷ്ണമൂർത്തി (ഡെമോക്രാറ്റ്-ഇല്ലിനോയ്) പറഞ്ഞു. ജനാധിപത്യം, മനുഷ്യാവകാശം, സ്വതന്ത്ര സംരംഭങ്ങൾ, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ പങ്കു വയ്ക്കുന്നതിലാണ് ആ ബന്ധം നിലനിൽക്കുന്നത്.”

വീടും ബിസിനസും നടത്താൻ വംശ-ലിംഗ ഭേദമില്ലാതെ ഓരോ അമേരിക്കാനും കഴിയണമെന്നു ശ്രീ തനെദാർ (ഡെമോക്രാറ്റ്-മിഷിഗൺ) പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കോൺഗ്രസ് അംഗം പീറ്റ് സെഷൻസ് (റിപ്പബ്ലിക്കൻ-ടെക്സസ്) പ്രകീർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular