Monday, May 6, 2024
HomeIndiaമന്‍മോഹന്‍ സിംഗിനെ വീല്‍ചെയറില്‍ പാര്‍ലമെന്റില്‍ എത്തിച്ചതിനെതിരെ ബി ജെ പി

മന്‍മോഹന്‍ സിംഗിനെ വീല്‍ചെയറില്‍ പാര്‍ലമെന്റില്‍ എത്തിച്ചതിനെതിരെ ബി ജെ പി

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണനിയന്ത്രണവുമായി ബില്ലുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി ഡോ.

മൻമോഹൻ സിംഗിനെ വീല്‍ ചെയറില്‍ എത്തിച്ചതിനെതിരെ ബിജെപി. 90 വയസായ മൻമോഹന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ പാര്‍ലമെന്റിലേയ്ക്ക് കൊണ്ടുവന്നത് അങ്ങേയറ്റം നാണക്കേടാണെന്നാണ് ബിജെപി പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം മറക്കില്ല. ശാരീരികാവസ്ഥ വളരെ മോശമായിരുന്നിട്ടും രാത്രിയില്‍ മൻമോഹൻ സിംഗിനെ പാര്‍ലമെന്റില്‍ എത്തിച്ചു. ആത്മാര്‍ത്ഥതയില്ലാത്ത സഖ്യത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍, രാജ്യത്തിന്റെ ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനാധിപത്യത്തോടുള്ള മൻമോഹൻ സിംഗിന്റെ അര്‍പ്പണബോധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടുകയാണ്. എന്നാല്‍, മൻമോഹനെ പോലുള്ളവര്‍ തങ്ങള്‍ക്ക് പ്രചോദനമാവുകയാണെന്നും സുപ്രിയ പറഞ്ഞു.

അതേസമയം, മൻമോഹൻ സിംഗിന് നന്ദിയറിയിച്ച്‌ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അദ്ദേഹം രാജ്യസഭയിലെത്തിയത് അഖണ്ഡതയുടെ ദീപസ്തംഭമായാണെന്ന് എഎപി എംപി രാഘവ് ഛദ്ദ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രചോദനമാണ്. അതുല്യ പിന്തുണയ്ക്ക് ഹൃദയപൂര്‍വം നന്ദി പറയുന്നുവെന്നും രാഘവ് ഛദ്ദ കുറിച്ചു.

ശാരീരിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെയാണ് മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വിപ്പ് പാലിച്ചാണ് മൻമോഹൻ സഭയിലെത്തിയത്. അനാരോഗ്യം മൂലം ദീര്‍ഘകാലമായി മൻമോഹൻ സഭ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular