Sunday, May 5, 2024
HomeKeralaകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഉടമ വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിന് (57) ഗുരുതരമായി പൊള്ളലേറ്റു.

ഓട്ടം കഴിഞ്ഞ് തിരിച്ച്‌ വരുന്നതിനിടെയാണ് കാര്‍ അഗ്നിക്കിരയായത്. വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.

സാബു കാറില്‍ തനിച്ചായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സാബുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലും സമാന സംഭവമുണ്ടായിരുന്നു. മാവേലിക്കരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular