Friday, May 3, 2024
HomeKeralaഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍

ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ ഈക്കോ സെവന്‍ സീറ്റര്‍

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡല്‍ സമര്‍പ്പിച്ച്‌ ഭക്തൻ. മാരുതിയുടെ ലേറ്റസ്റ്റ് മോഡലായ ഈക്കോ സെവൻ സീറ്ററാണ് സമര്‍പ്പിച്ചത്.ബെംഗളൂരു ആസ്ഥാനമായ സിക്സ് ഡി എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷാണ് വാഹനം ഭഗവാന് വഴിപാടായി സമര്‍പ്പിച്ചത്.

ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നട സത്രം ഗേറ്റിനു സമീപം നടന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട് വാഹനം എറ്റുവാങ്ങി. ആറരലക്ഷം രൂപയാണ് വാഹനത്തിന്റെ മാര്‍ക്കറ്റ് വാല്യു. 1200 CC ശേഷിയുള്ള വാഹനത്തില്‍ 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. ലേറ്റസ്റ്റ് ഫീച്ചേഴ്സുകളോടെയുള്ള മാരുതി ഈക്കോയ്ക്ക് ആറരലക്ഷമാണ് വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular