Tuesday, May 7, 2024
HomeKeralaപവര്‍ കൂട്ടി ഇലക‌്ട്രിക് സ്കൂട്ടര്‍ വില്പന; കേസെടുത്ത് ക്രൈംബ്രാഞ്ച്‌

പവര്‍ കൂട്ടി ഇലക‌്ട്രിക് സ്കൂട്ടര്‍ വില്പന; കേസെടുത്ത് ക്രൈംബ്രാഞ്ച്‌

കാക്കനാട്: പവര്‍ കൂട്ടി ഇലക‌്ട്രിക് സ്കൂട്ടറുകള്‍ വില്പന നടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്തു. മേയ് 26ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ എസ്.

ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ കളമശേരി മേഖലയിലെ ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000 മുതല്‍ 1400 വരെ പവര്‍ കൂട്ടി നല്‍കുന്നത് പിടികൂടിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.

കൊച്ചിയിലെ നാല് ഇലക‌്ട്രിക് സ്കൂട്ടര്‍ ഷോറൂമുകള്‍ പൂട്ടാൻ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. 12 ബ്രാൻഡുകള്‍ക്ക് മോട്ടോര്‍‌ വാഹന വകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.

പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണെന്നിരിക്കേ പല സ്കൂട്ടറുകള്‍ക്കും 48 കിലോമീറ്റര്‍ സ്പീഡ് വരെയാണ് നല്‍കുന്നത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ സംസ്ഥാനത്ത് വ്യാപക പരിശോധനയുണ്ടാവും.

നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ എറണാകുളം ജില്ലയില്‍ മാത്രം 11 ഷോറൂമുകളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന വാഹനങ്ങളില്‍ കൃത്രിമം കണ്ടെത്തി. ഓടിക്കാൻ ലൈസൻസ് ഉള്‍പ്പെടെയുള്ളവ വേണ്ടാത്ത വാഹനങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular