Tuesday, May 7, 2024
HomeKeralaമികച്ച സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം

മികച്ച സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ, വാണിജ്യ വകുപ്പ് പുരസ്കാരം നല്‍കുന്നു.
2023 ലെ സംസ്ഥാന പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള പോര്‍ട്ടല്‍ (https://awards.indutsry. kerala.gov.in) വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആൻഡ് മെഗാ വിഭാഗത്തില്‍ ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കയറ്റുമതി അധിഷ്ടിത സംരംഭങ്ങള്‍, ഉത്പാദന സ്റ്റാര്‍ട്ടപ്പുകള്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ട്രാൻസ് ജെൻഡര്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുൻനിര്‍ത്തി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡും നല്‍കും. 2021-22 സാന്പത്തിക വര്‍ഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളെ തിരഞ്ഞെടുക്കുക.

സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.

മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും പുരസ്കാരം നല്‍കും. ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കുന്നത്.

നിക്ഷേപങ്ങള്‍, വാര്‍ഷിക വിറ്റുവരവ്, ലാഭം, കയറ്റുമതി, തൊഴിലാളികളുടെ എണ്ണം, ലഭിച്ച സര്‍ട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.

ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച സംരംഭങ്ങളെ തെരഞ്ഞെടുക്കുക.വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://awards.indut sry.kerala.gov.inkµÀin¡pI. സന്ദര്‍ശിക്കുക. അവസാന തീയതി സെപ്റ്റംബര്‍ 23.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular