Thursday, May 2, 2024
HomeIndiaരാജ്യത്തിന്റെ പ്രഥമ സൗരദൗത്യം; സൂര്യനിലേക്ക് കുതിച്ചുയര്‍ന്ന് ആദിത്യ എല്‍ 1

രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം; സൂര്യനിലേക്ക് കുതിച്ചുയര്‍ന്ന് ആദിത്യ എല്‍ 1

രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 വിക്ഷേപിച്ചു. ശനിയാഴ്ച പകല്‍ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്‌എല്‍വി – എക്‌സ്‌എല്‍ സി57 റോക്കറ്റ് വിക്ഷേപിച്ചത്.

ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാനും പഠിക്കാനും സാധിക്കും.

വിക്ഷേപിച്ച്‌ 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍നിന്നു വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവില്‍ എത്തുക.

സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കും. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular