Sunday, May 5, 2024
HomeCinema'ജയിലര്‍ ഇറങ്ങിയപ്പോള്‍ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററില്‍ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം'...

‘ജയിലര്‍ ഇറങ്ങിയപ്പോള്‍ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററില്‍ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം’ ; ആന്റണി വര്‍ഗീസ്

ത്തര്‍ വേള്‍ഡ് കപ്പിന് പോയ ആവേശമാണ് തിരുവനന്തപുരത്തും ഉള്ളതെന്ന് നടൻ ആന്റണി വര്‍ഗീസ്.സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ ചടങ്ങിന് മുഖ്യാതിഥികളായി എത്തിയതായിരുന്നു നടൻ.

ഖത്തര്‍ വേള്‍ഡ് കപ്പിന് ഗ്രൗണ്ടില്‍ റൊണാള്‍ഡോയെയും മെസിയെയും നെയ്മറിനെയും കണ്ട അതെ ആവേശമാണ് തിരുവന്തപുരത്ത്. (RDX Team praises PA Muhammad riyas)

ആര്‍ടിഎക്സ് സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. ജയിലര്‍ ഇറങ്ങിയപ്പോള്‍ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററില്‍ കാണാൻ പോയി.അപ്പോള്‍ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി എന്റെ സിനിമ കാണാൻ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ നന്ദിയുണ്ടെന്ന് ഷെയിൻ നിഗം പറഞ്ഞു. നിങ്ങളിലൊരാളെ പോലെ ഞങ്ങളെ സ്വീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് നീരജ് മാധവ് പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ചടങ്ങില്‍ അതിഥിയായി എത്തിയത് വലിയ കാര്യമാണ്. സിനിമ ടൂറിസം പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കും. മറ്റ് രാജ്യങ്ങള്‍ കേരളത്തെ വളരെ സ്നേഹിക്കുന്നു.

നമുക്ക് ഇടയ്ക്ക് ചുവട് പതറും ആ ചുവട് പതറുമ്ബോള്‍ ഒരിക്കലും വീഴരുത് നിലയ്ക്കാതെ ഓടണം ഒരിക്കല്‍ വിജയത്തിന്റെ സ്വാദ് അറിയും. അതിന് ഉദാഹരണമാണ് ഞങ്ങള്‍ എന്ന് നീരജ് മാധവ് പറഞ്ഞു. ജനകീയോത്സവമായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് തിരുവനന്തപുരത്ത് സമാപനം.സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular