Monday, May 6, 2024
HomeIndiaജി20 സമ്മേളനത്തിലും ഇന്ത്യക്ക് പകരം ഭാരത്

ജി20 സമ്മേളനത്തിലും ഇന്ത്യക്ക് പകരം ഭാരത്

ന്യൂഡല്‍ഹി: ജി20 സമ്മേളനത്തിലും ഇന്ത്യക്ക് പകരം പ്രത്യക്ഷപ്പെട്ട് ഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്ബ് പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു.

ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുര്‍മ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ വിവിധതലങ്ങളിലല്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്തിരിന്നു. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം, ജി20 ഉച്ചക്കോടിക്ക് ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. യു.എസ് ഉള്‍പ്പടെ പ്രധാനപ്പെട്ട രാജ്യങ്ങളുടെയെല്ലാം തലവൻമാര്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോയില്‍ ഭൂകമ്ബത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മൊറോക്കോക്ക് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular