Tuesday, May 7, 2024
HomeCinemaസൂപ്പര്‍സ്പീഡില്‍ ജവാൻ, 500 കോടി ക്ലബ്ബില്‍: പുത്തൻ റെക്കോര്‍ഡിട്ട് മുന്നേറ്റം

സൂപ്പര്‍സ്പീഡില്‍ ജവാൻ, 500 കോടി ക്ലബ്ബില്‍: പുത്തൻ റെക്കോര്‍ഡിട്ട് മുന്നേറ്റം

ന്ത്യൻ സിനിമയില്‍ പുതിയ ചരിത്രം രചിക്കുകയാണ് ഷാരുഖ് ഖാന്റെ ജവാൻ. പല റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം.

ഇപ്പോള്‍ ചിത്രത്തിന്റെ 500 കോടിയില്‍ എത്തിയിരിക്കുകയാണ്. ആഗോള തലത്തില്‍ 520.79 കോടി രൂപയാണ് ചിത്രം നേടിയത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഷാരുഖ് ഖാന്റെ പത്താന്റെ കളക്ഷൻ റെക്കോര്‍ഡ് പോലും തകര്‍ത്താണ് മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന ഖ്യാതിയും ജവാനാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ ദിന കലക്‌ഷൻ 3.5 കോടിയായിരുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്‌ഷനാണിത്.

പക്കാ എന്റര്‍ടെയ്നറായാണ് ആറ്റ്ലി ചിത്രം ഒരുക്കിയത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തില്‍ നായികയാവുന്നത്. നര്‍മദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയൻതാര എത്തുമ്ബോള്‍ കാലി ഗെയ്ക്‌വാദ് എന്ന ആയുധക്കടത്തുകാരനായി വിജയ് സേതുപതി അഭിനയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular