Friday, April 26, 2024
HomeIndiaചൈനീസ് വെല്ലുവിളി നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കണമെന്ന് മുന്‍ യുഎസ് നയതന്ത്രജ്ഞ

ചൈനീസ് വെല്ലുവിളി നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കണമെന്ന് മുന്‍ യുഎസ് നയതന്ത്രജ്ഞ

ചൈനീസ് വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സഹകരണം വേണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമാകുന്നു. റിപ്പബ്ലിക്കന്‍ നേതാക്കളായ നിക്കി ഹാലി, മൈക്ക് വാള്‍ട്‌സ് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎന്നിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു നിക്കി ഹാലി.

”10 ലക്ഷത്തിലധികം സൈനികരും വളര്‍ന്നുകൊണ്ടിരിക്കുന്ന നാവിക, വ്യോമസേനകളുമുള്ള ഇന്ത്യയ്ക്ക് അമേരിക്കയുമായി സാമ്പത്തിക-സൈനിക രംഗങ്ങളില്‍ മികച്ച രീതിയിലുള്ള സഹകരണത്തിന്റെ ചരിത്രമുണ്ട്. ഇന്ത്യ അമേരിക്കയുടെ ഉറച്ച പങ്കാളികളായിരിക്കും”. വിദേശ നയവുമായി ബന്ധപ്പെട്ട പ്രമുഖ മാഗസിന്റെ പുതിയ പതിപ്പില്‍ ഹാലിയും വാള്‍ട്‌സും ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായുള്ള സഹകരണം ആഗോള രംഗത്ത് ഇരുരാജ്യങ്ങളുടെയും കരുത്ത് വര്‍ധിപ്പിക്കുമെന്ന് ഹാലിയും വാള്‍ട്‌സും അഭിപ്രായപ്പെട്ടു. ജപ്പാനും ഓസ്‌ട്രേലിയയുമായുള്ള സഹകരണം അഫ്ഗാനിലെ തീവ്രവാദ ഭീഷണിയെയും ചൈനീസ് വെല്ലുവിളിയെയും ചെറുക്കാന്‍ സഹായിക്കുമെന്നും സൈനിക പിന്മാറ്റത്തിന് ശേഷമുള്ള അഫ്ഗാനിസ്ഥാനെ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും ഇരുവരും വ്യക്തമാക്കി.

ഇന്ത്യ-അമേരിക്ക സഖ്യം ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പറയുന്നത്. അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയ്ക്കും ചൈന ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അഫ്ഗാനിലെ സൈനിക പിന്മാറ്റം ചൈന മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹീലിയും വാള്‍ട്‌സും ചൂണ്ടിക്കാട്ടി. ഇന്ത്യ-അമേരിക്ക സഖ്യം മധ്യ-ദക്ഷിണ ഏഷ്യയിലെ ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular