Wednesday, May 1, 2024
HomeKeralaവീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍

കൊട്ടാരക്കര: റബര്‍ തോട്ടത്തില്‍ പാലെടുക്കാൻപോയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. ഉമ്മന്നൂര്‍ പിണറ്റിൻമുകള്‍ വിജയസദനത്തില്‍ വിനോദിനെയാണ്(45) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 11നാണ് സംഭവം. വീടിന് അര കിലോ മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലാണ് പിണറ്റിൻമുകള്‍ സ്വദേശിയായ വീട്ടമ്മ പോയത്.

സമീപത്തെ തോട്ടില്‍ ഇറങ്ങി കയറുമ്ബോഴാണ് പിന്നാലെ എത്തിയ വിനോദ് കടന്നുപിടിച്ചത്. കുതറിയോടിയ വീട്ടമ്മ അകലെയുള്ള ബന്ധുവീട്ടില്‍ അഭയംപ്രാപിച്ചശേഷമാണ് പൊലീസില്‍ അറിയിച്ചത്. പരിക്കേറ്റ വീട്ടമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റുചെയ്ത് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി വിനോദ് മുൻപ് അബ്കാരി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular