Sunday, May 5, 2024
HomeGulfകോട്ടയം ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

കോട്ടയം ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

റിയാദ്: കെ.പി.സി.സി നിര്‍ദേശപ്രകാരം നടക്കുന്ന അംഗത്വ കാര്‍ഡുകളുടെ വിതരണം റിയാദ് ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി പൂര്‍ത്തിയാക്കി.

ശുമൈസി കാലിക്കറ്റ് ലൈവ്‌ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ല പ്രസിഡൻറ് ബഷീര്‍ കോട്ടയം അധ്യക്ഷത വഹിച്ചു.

ഈ മാസം 30നു മുമ്ബ് പുതിയ കമ്മിറ്റി നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. സെൻട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര അംഗത്വ കാര്‍ഡുകളുടെ ഉദ്ഘാടനം ജില്ല കമ്മിറ്റി അംഗം ജിയോ തോമസിന് നല്‍കി നിര്‍വഹിച്ചു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പ്രവര്‍ത്തനം വിശദീകരിച്ചു.

സൗദി നാഷനല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാൻ മുനമ്ബത്ത്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് സജീര്‍ പൂന്തുറ, തൃശൂര്‍ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കര്‍, കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളായ ജോസഫ് പുത്തൻപുര, ബുപിൻ കോര, സെബിൻ ജോസഫ്, സജിമോൻ, സി.കെ. തോമസ്, പ്രതിൻ ജേക്കബ്, അനീഷ് വച്ചൂപ്പറമ്ബില്‍, സക്കീര്‍ റാവുത്തര്‍, അജിത് തോമസ്, സക്കീര്‍ ഹുസൈൻ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിജു പാമ്ബാടി സ്വാഗതവും ജിയോ തോമസ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular